തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചുതൃശൂർ: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. തൃശൂർ മുരിങ്ങൂരിലാണ് ടോറസ് ലോറിക്ക് തീപിടിച്ചത്. ഡിവൈൻ ധ്യാനകേന്ദ്രത്തിന് സമീപം ദേശീയ പാതയിൽ കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ബ്രേക്ക് ജാമായി തീ പടർന്ന് പിടിച്ചതാണ് അപകടത്തിന് കാരണമായത്.ലോറി പൂർണമായും കത്തി നശിച്ചു. അപകടമുണ്ടായതോടെ ഏറെ നേരം ഗതാ​ഗതം തടസപ്പെട്ടു. അ​ഗ്നിശമനാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അ​ഗ്നിശമനാസേന തീയണച്ചത്.

Post a Comment

Previous Post Next Post