കൊല്ലം കടയ്ക്കല്‍ : മടത്തറയില്‍ ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ചല്ലിമുക്ക് എസ്‌എന്‍ യുപി സ്കൂളിനു സമീപം ഉച്ചയോടെയായിരുന്നു അപകടം.
ഓട്ടോറിക്ഷ ഡ്രൈവര്‍ സജീര്‍, കൊല്ലായില്‍ എ.എം ഹൗസില്‍ ഷൈലജ ബീവി, മകന്‍ ആദം മുഹമദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടിയെ സ്കൂളില്‍ കൊണ്ടുപോയി മടങ്ങും വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സജീറിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിതറ പോലീസ് കേസെടുത്തു.
