ലോഡുമായി വന്ന ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് ടിപ്പർ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരന് ദാരുണന്ത്യംമാവേലിക്കര   ചൂരുംമൂട്‌ : ടിപ്പര്‍ അപകടത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ആലപ്പുഴ താമരക്കുളം കണ്ണനാകുഴി കണ്ണമ്ബള്ളില്‍ വര്‍ഗീസ്‌ ഡാനിയേലാ(64)ണു മരിച്ചത്‌.

കായംകുളം-പുനലൂര്‍ റോഡില്‍ കറ്റാനത്തിന്‌ സമീപം വെട്ടിക്കോട്‌ അമ്ബനാട്ടുമുക്കില്‍ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. 

ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ലോഡുമായി വന്ന ടിപ്പറുമാണ്‌ അപകടത്തില്‍പെട്ടത്‌. 

ഇടിയുടെ ആഘാതത്തില്‍ ടിപ്പറിനടിയില്‍പെട്ട ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ചക്രം കയറി ഗുരുതരമായി പരുക്കേറ്റിരുന്നു. കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. കറ്റാനത്തുള്ള ബാങ്കില്‍ നിന്നും പണമെടുക്കാനെത്തിയതായിരുന്നു വര്‍ഗീസ്‌

. ദുബായിലായിരുന്ന ഇദ്ദേഹം മകന്റെ വിവാഹത്തിനായി രണ്ടു മാസം മുമ്ബാണ്‌ നാട്ടില്‍ വന്നത്‌. സംസ്‌കാരം പിന്നീട്‌. ഭാര്യ: ഷാലിവര്‍ഗീസ്‌. മക്കള്‍: മെറിന്‍, കെവിന്‍, ജെറിന്‍. മരുമക്കള്‍: ഘോഷ്‌, ജിന്‍സി.

Post a Comment

Previous Post Next Post