പത്തനംതിട്ട: കാട്ടാനയാക്രമണത്തിൽ യുവാ
വിന് പരിക്ക്. പത്തനംതിട്ടയിൽ വടശേരിക്കര ബൗണ്ടറിയിലാണ് സംഭവം നടന്നത്. മജേഷ് (42) നാണ് പരിക്കേറ്റത്. ഗുരുതര പരിക്കുക ളോടെ ഇയാളെ ജനറൽ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. വടശേരിക്കര വനാതിർത്തി പ്രദേ ശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഈ മേഖല യിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും പതി വാണ്. ഇതിനിടെയാണ് മജേഷിനുനേരെ കാ ട്ടാനയാക്രമണമുണ്ടായത്.
