ഗുരുവായൂരില്‍ ബസ് കയറി വീട്ടമ്മ മരിച്ചു


 തൃശ്ശൂർ ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ ആണ് സംഭവം. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷീല മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.Post a Comment

Previous Post Next Post