കോഴിക്കോട് കൊയിലാണ്ടി ആനക്കുളം റെയിൽവേ ട്രാക്കിനരികിൽ മാവേലി എക്സ്‌പ്രസിൽ നിന്നും വീണ് മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി ; സുഹൃത്തിന് പരിക്ക്

 


 കോഴിക്കോട് കൊയിലാണ്ടി കൊല്ലം: മാവേലി എക്സ്പ്രസിൽ നിന്നും വീണ യുവാവിൻ്റെ മൃതദേഹം ആനക്കുളം റെയിൽവേ ട്രാക്കിനരികിൽ കണ്ടെത്തി. റെയിൽവേയുടെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വീണ നിലയിലായിരുന്നു മൃതദേഹം

പുത്തനത്താണി തണ്ണീർച്ചാൽ സ്വദേശിയും ചെലൂരിൽ താമസക്കാരനുമായ വാക്കിപ്പറമ്പിൽ യാഹുട്ടിയുടെ മകൻ റിൻഷാദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനിൽ (29) നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലുപേർ ഒരുമിച്ച് മൂംകാംബിക യാത്ര കഴിഞ്ഞ് മടങ്ങിവരികയാണെന്നാണ് ഇവർ പറഞ്ഞത്. ട്രെയിനിൽ നിന്നും യുവാവ് വീണത് കണ്ടതോടെ സുഹൃത്തുക്കൾ ചെയിൽവലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നെന്നാണ് സഹയാത്രികർ പറയുന്നത്.
കൊല്ലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന വിനിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു.

ഇയാളുടെ നെറ്റിയിലും കൈയ്ക്കും പരിക്കുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post