യൂ ടേൺ എടുക്കുന്ന ജീപ്പിൽ തട്ടാതിരിക്കാൻ ബൈക്ക് വെട്ടിച്ചു : റോഡരികിലെ പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യംവയനാട്  മേപ്പാടി : മേപ്പാടി റിപ്പണ്‍ 52 ല്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. റിപ്പണ്‍ പുതുക്കാട് പൂക്കോത്ത് മുഹമ്മദ് റാഫി (20) ആണ് മരിച്ചത്. സഹയാത്രികന്‍ ചേരമ്പാടി മില്ലത്ത് നഗര്‍ മുഹമ്മദ് ഷിബിലാല്‍ (18) പരിക്കേറ്റ് ചികിത്സയിലാണ്.

ബൈക്കില്‍ വരികയായിരുന്ന ഇവരുടെ മുന്നിലായി ഒരു ജീപ്പ് യൂ ടേണ്‍ എടുക്കുന്നുണ്ടായിരുന്നു. ജീപ്പില്‍ തട്ടാതിരിക്കാനായി ബൈക്ക് റോഡരികിലേക്ക് വെട്ടിച്ചു മാറ്റിയതോടെ റോഡരികിലായുണ്ടായിരുന്ന പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് സി.സി ടിവി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്. തുടര്‍ന്ന് ഇരുവരേയും മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന റാഫി മരണപ്പെടുകയായിരുന്നു

Post a Comment

Previous Post Next Post