ഇടുക്കി: അടിമാലി നേര്യമംഗലം റോഡില്‍ ആറാം മൈലില്‍ ആനയിറങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വനംവകുപ്പിന്‍റെ ജാഗ്രതാനിര്‍ദേശം.
കൊച്ചി- ധനുഷ്കോടി ദേശീയപാതക്ക് സമീപമാണ് ആന ഇറങ്ങിയത് എന്നതിനാല്‍ ഈ വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.
അതേസമയം ദേവികുളത്ത് പടയപ്പയെന്ന കാട്ടാനയും ജനവാസ മേഖലയില്‍ ഇറങ്ങി. ദേവികുളം ഫാക്ടറി മിഡില്‍ ഡിവിഷനില്‍ ഇറങ്ങിയ പടയപ്പയെ ആര്‍ആര്‍ടീം തുരത്തി കാട്ടിലേക്കയച്ചു.
ദേവികുളത്ത് രാത്രിയില്‍ ആറ് ആനകളുടെ കൂട്ടവും ഇറങ്ങിയിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപമാണ് ആനകള്‍ ഇറങ്ങിയത്. ഈ ആനകളെ തുരത്തി കാട്ടിലേക്ക് മടക്കി അയച്ചിട്ടുണ്ട്.
