ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്ബന്റെ ആക്രമണം

 


ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്ബന്റെ ആക്രമണം. സിങ്കുകണ്ടത്ത് വീടിനുനേരെയാണ് ആന ആക്രമണം നടത്തിയത്. കൂനംമാക്കല്‍ മനോജ് മാത്യുവിൻ്റെ വീട് ഇടിച്ചു തകർക്കാൻ ശ്രമിച്ച ആന വീട് ആക്രമിക്കുന്ന സിസി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു.

രാവിലെ 4 മണിയ്ക്കായിരുന്നു ആക്രമണം. വീടിൻ്റെ മുൻവശത്തെത്തിയ ആന കൊമ്ബുപയോഗിച്ച്‌ ഭിത്തിയില്‍ കുത്തി. വീടിൻ്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. മുറിക്കുള്ളിലെ സീലിങ്ങ് പൂർണ്ണമായും തകർന്നു. കഴിഞ്ഞയാഴ്ചയും ആന ഇവിടെയെത്തി നാശം വിതച്ചിരുന്നു. ആനയെ തുരത്തുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Post a Comment

Previous Post Next Post