ടിപ്പർ ലോറിയിൽ നിന്ന് കല്ലുതെറിച്ച് വീണ് മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യംതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.


അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post