പെരുമ്പുഴ വഞ്ചിമുക്കിൽ വാഹനാപകടം. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിഷയെ ഇടിച്ചു തെറിപ്പിച്ച് പിക്ക് അപ്പ് രണ്ട് പേർക്ക് പരിക്ക്

  


 കൊല്ലം കുണ്ടറ :പെരുമ്പുഴ 28-3-2024: പെരുമ്പുഴ ജംഗ്ഷന് സമീപം വഞ്ചിമുക്കിൽ രാത്രി 8.30ന് ആയിരുന്നു അപകടം. പെരുമ്പുഴ ഭാഗത്ത് നിന്നും കൊട്ടിയം ഭാഗത്തേക്ക് പോയ പിക്കപ്പ് വഞ്ചിമുക്കിൽ കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോയെ ഇടിച്ച് കടയ്ക്കകത്തേക്ക് കയറ്റുകയായിരുന്നു.


കടയുടമ പ്രതാപൻ, ഓട്ടോ ഡ്രൈവർ ലാൽ എന്നിവർക്ക് നിസാര പരിക്കേറ്റു. പ്രതാപനനും ലാലും ഓട്ടോയിൽ നിന്ന് സാധനങ്ങൾ കടയിലേക്ക് ഇറക്കുകയായിരുന്നു. മഴയത്ത് പിക്ക അപ്പ് തെന്നി നീങ്ങിയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.. കുണ്ടറയിൽ നിന്നും ഫയർ ഫോഴ്സും പോലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ ഓട്ടോകൾ പുറത്തെടുത്തു.

Post a Comment

Previous Post Next Post