തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം



ചെന്നൈ: തമിഴ്‌നാട്ടിലെ ആൽവാർപേട്ടിൽ ബാറിന്റെ മേൽക്കൂര തകർന്നുവീണ് മൂന്ന് മരണം. ഒന്നാം നിലയുടെ മേൽക്കൂരയാണ് തകർന്നുവീണത്

അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ബാറിന്റെ പ്രവർത്തന സമയത്തിലായിരുന്നു അപകടം.


ബാറിനോട് ചേർന്ന് മെട്രോയുടെ നിർമാണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post