ട്രെയിനിൽ നിന്നും തെറിച്ചു വീണ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

 


കാസർകോട്: ട്രെയിനിൽ നിന്ന്

തെറിച്ചുവീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശി റാഫിയുടെ മകൻ അബ്‌ദുൽ റനീം 19 യുടെ മൃതദേഹമാണ് കിട്ടിയത്.

കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ കല്ലങ്കൈയിൽ റെയിൽ പാളത്തിന് സമീപത്തുള്ള കുഴിയിൽ നിന്നു മാണ് രാത്രി 8 മണി

യോടെ മൃതദേഹം കണ്ടെത്തിയത്.

 മംഗളുരു പി എ കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. 

ഇന്ന്ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മംഗളൂരു ചെന്നൈ മെയിൽ ട്രെയിനിൽ നിന്ന് വിദ്യാർഥി തെറിച്ചു വീഴുകയായിരുന്നു. കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് സംഭവം. 

ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ കാസർകോട് റെയിൽവേ

പൊലീസിനെ വിവരം അറിയിച്ചു. റെയിൽവേ പൊലീസും ആർ പി എഫും, കുമ്പള പൊലീസും നാട്ടുകാരും വിദ്യാർത്ഥികളും തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കൂത്ത് പറമ്പിലേക്ക് മടങ്ങവെ യാണ് അപകടം.

Post a Comment

Previous Post Next Post