യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


വയനാട്   വെണ്ണിയോട്:

മൈലാടിയിൽ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം. മൈലാടി സ്വദേശി ആലുവ സാജിർ-സുഹറ ദമ്പതികളുടെ മകൻ സാഹിൽ( 23) ആണ് മരണപ്പെട്ടത്. മൃതദേഹം കൈനാട്ടി ഹോസ്പിറ്റലിൽ. വീട്ടുകാർ നോമ്പ് തുറക്കാൻ തറാവാട് വീട്ടിൽ ഒത്തു കൂടിയ സമയത്ത് യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മരണ കാരണം അറിവായിട്ടില്ല. 

മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി  ബത്തേരി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ആവശ്യമായ നടപടികൾ കല്പറ്റ പോലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു


Post a Comment

Previous Post Next Post