മരുമകന്റെ കുത്തേറ്റ് അമ്മായിയമ്മക്ക് ഗുരുതര പരിക്ക് പന്തളം: മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീനക്ക് (46) ആണ് കുത്തേറ്റത്. നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റ വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വൈകുന്നേരം ആറരയോടെയാണ് സംഭവം. സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ ഷമീർ ഖാൻ (36)നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഷമീറിൻ്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി.


വിവാഹബന്ധം വേർപെടുത്തുന്ന ഘട്ടത്തിലാണ് സർവേയറായ പ്രതി ഭാര്യവീട്ടിലെത്തിയത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post