ചൊക്ര മുടിയിൽ വാഹനാപകടം. കാർ മറിഞ്ഞ് 2 യാത്രക്കാർക്ക് പരിക്ക്



ചൊക്ര മുടിയിൽ വീണ്ടും വാഹനാപകടം. രാജാക്കാട്, ചെമ്മണ്ണാർ - ഗ്യാപ് റോഡിൽ ചൊക്ര മുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു് രണ്ടു പേർക്ക് പരിക്കു പറ്റി ,ഇന്നലെ വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ രണ്ടു പേരെ നാട്ടുകാർ മൂന്നാറിലെ ടാറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു് ദിവസം മുൻപ് ഇതേ റോഡിൽ കാക്കാക്കടയ്ക്ക് സമീപം കാർ അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്കേറ്റിരുന്നു. സ്ഥിരമായി അപകടമുണ്ടാകുന്ന വള വാണിത്.

Post a Comment

Previous Post Next Post