ആലപ്പുഴ: കാൽനടയായി തീർത്ഥാടനത്തിന് പോയ യുവാവ് വാഹനമിടിച്ച് മരിച്ചു. മലയാറ്റൂർ പള്ളിയിലേക്ക് പുന്നപ്ര പറവൂർ സെൻ്റ് ജോസഫ് ഫെറോന പള്ളിയിൽ നിന്ന് കാൽനടയായി പോയ സംഘത്തിലെ യുവാവാണ് മരിച്ചത്. തീർത്ഥാടനത്തിനു പോയവരുടെ പിന്നിൽ തുറവൂർ ഭാഗത്ത് വെച്ച് വാനിടിച്ചായിരുന്നു അപകടം. അപകടത്തിൽ നാലു പേർക്ക് ഗുരുതര പരിക്കേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കുളങ്ങര വീട്ടിൽ ജോസഫിൻ്റെ (കൊച്ചുമോൻ) മകൻ ഷോൺ ജോസഫ് (21) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പട്ടണക്കാട് ഇന്ന് രാവിലെയായിരുന്നു അപകടം. കുഞ്ഞുമോൻ, ജിനു, ജോണി എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
