താമരശ്ശേരി ചുങ്കത്ത് കാർ കലുങ്കിലിടിച്ച്' രണ്ടുപേർക്ക് പരിക്ക് കോഴിക്കോട്  താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് കൂടത്തായ് റോഡിൽ കാർ കലുങ്കിലിടിച്ച് ഒരു സ്ത്രീയടക്കം രണ്ട് പേർക്ക് പരിക്കേറ്റു. കൂടത്തായ് ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്ന ആൾടോ കാർ നിയന്ത്രണം വിട്ടാണ് കലുങ്കിലിടിച്ചത്. കൂരാച്ചുണ്ട് സ്വദേശി ആൻറണിയും ഭാര്യയുമാണ് കാറിലുണ്ടായിരുന്നതെന്നാണ് സംശയം . സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ട് പോയി . കൂടുതൽ വിവരങ്ങൾ അറിവായിവരുന്നു.

Post a Comment

Previous Post Next Post