ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു…ഡ്രൈവര്‍ മരിച്ചു നിരവധി പേർക്ക് പരിക്ക്

  


കാസർകോട്: ദേശീയപാത ചാലിങ്കാൽ ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. മധുർ സ്വദേശി ചേതൻ കുമാർ(42) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.


തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്നു മെഹബൂബ് ബസ് ആണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ടോൾ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ നിന്നുമാണ് ബസ് താഴേക്ക് മറിഞ്ഞത്. ബസിനടിയിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ പുറത്തേക്കെടുക്കാൻ നാട്ടുകാർക്കും പോലീസിനും ഫയർഫോഴ്സിനും ഏറെ പണിപ്പെടേണ്ടി  വന്നു 

Post a Comment

Previous Post Next Post