കൊണ്ടോട്ടിയിൽ കെട്ടിടത്തിൽ നിന്ന് വീണു കാഴ്ച ഇല്ലാത്ത ആളെ മരിച്ച നിലയിൽ കണ്ടെത്തി


കാഴ്ചയില്ലാത്തയാൾ കൊണ്ടോട്ടി നീറ്റാണിമ്മൽ കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ സിദ്ദീഖ് (34) എന്നയാളാണു മരിച്ചത്. നീറ്റാണിമ്മലിൽ പള്ളിയുടെ സമീപം കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇബ്നു ഉമ്മി മക്തൂം സ്റ്റഡി സെന്ററിൽ 2 ദിവസം മുൻപ് എത്തിയതായിരുന്നു സിദ്ദീഖ്. ഇന്നു രാവിലെ ഇവിടെ കെട്ടിടത്തിനു സമീപം വീണു കിടക്കുന്ന നിലയിലാണു കണ്ടത്. തലയ്ക്ക് പരുക്കേറ്റതായി പറയുന്നു. കെട്ടിടത്തിന്റെ മുകളിൽനിന്നു വീണതാകാമെന്നാണു പ്രാഥമിക നിഗമനം. ഉടൻ കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് പറഞ്ഞു.


Post a Comment

Previous Post Next Post