തൃശൂര്‍ എടത്തിരുത്തിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്തൃശൂര്‍ എടത്തിരുത്തിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി കരിപ്പാക്കുളം വീട്ടില്‍ കമറുദ്ദീന്റെ മകന്‍ 24 വയസുള്ള മുഹമ്മദ് സല്‍മാന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ എടത്തിരുത്തി കുമ്പള പറമ്പിന് സമീപമായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം ബൈക്കുകളില്‍ എടമുട്ടത്ത് പോയ ശേഷം ഇരിങ്ങാലക്കുടയിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ സല്‍മാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ തെന്നി വീഴുകയും പുറകില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സല്‍മാനെ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മാപ്രാണം മാടായിക്കോണം സ്വദേശികളായ 22 വയസുള്ള ഷെയിന്‍, 19 വയസുള്ള മിഥുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post