കുടുംബവഴക്കിനിടെ ഓടയിൽ വീണ് ഗൃഹനാഥൻ മരിച്ചുതിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ചു. വാമനപുരം സ്വദേശി സുധാകരനാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം നടന്നത്. അമ്മയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെയായിരുന്നു ​ഗൃഹനാഥൻ മരിച്ചത്. തർക്കത്തിനിടയിൽ സുധാകരൻ ഓടയിൽ വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് സുധാകരന്റെ മൂന്ന് മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post