ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചുഇടുക്കി: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. തങ്കമണി പറപ്പള്ളിൽ മനോജിന്റെ മകൻ അമൽ (17) ആണ് മരിച്ചത്. തങ്കമണി സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ തങ്കമണി ടൗണിൽ വെച്ച് അമലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരേ വന്ന ജീപ്പിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അമലിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ നാലിന് മരിച്ചു. പരിക്കേറ്റ സുഹൃത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Post a Comment

Previous Post Next Post