രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം.. 3 പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

 


ഇടുക്കി: അറക്കുളം കരിപ്പിലങ്ങാട് രോഗിയുമായി പോയ ആംബുലൻസ് റോ‍‍ഡിൽ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇടുക്കിയിൽ നിന്ന് തൊടുപുഴയിലേക്ക് വന്നതായിരുന്നു ആംബുലൻസ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post