കായംകുളം: നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ മുട്ടം പാലത്തിന് സമീപമായിരുന്നു നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞത്. മരത്തിലും റോഡിനും ഇടയിൽ കുടുങ്ങിയ കാറിൽ നിന്നും നാട്ടുകാരാണ് ഡ്രൈവറെ പുറത്തെത്തിച്ചത്.
കറുകയിൽ തറയിൽ ഷരീഫിൻ്റെ കടയാണ് കാർ ഇടിച്ച് തകർത്തത്. പൊലീസും അഗ്നിരക്ഷാ സംഘവും സ്ഥലത്ത് എത്തി.
.webp)