ഏറ്റുമാനൂർ: നിയന്ത്രണം വിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർ അതിരമ്പുഴ സ്വദേശി അരുണിന് ഗുരുതരമായി പരിക്കേറ്റു,.
ഏറ്റുമാനൂർ- എറണാകുളം റൂട്ടിൽ തവളക്കുഴി പെട്രോൾ പമ്പിന് സമീപം ബുധനാഴ്‌ച വൈകിട്ട് ആറോടെയായിരുന്നു അപകടം. 2 വാഹനങ്ങൾക്കും കേടുപാടുണ്ട്
എറണാകുളം ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയും എതിർദിശയിൽ എത്തിയ കാറുമാണു കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ തകിടം മറിഞ്ഞു കാലുകൾക്കു ഗുരുതരമായി പരിക്കേറ്റ അരുണിനെ നാട്ടുകാരും ഹൈവേ പൊലീസും ചേർന്നാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ഏറ്റുമാനൂർ തവളക്കുഴിയിൽ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനു മുന്നിലായിരുന്നു അപകടം. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
