കോട്ടയം ഏറ്റുമാനൂർ ബൈപ്പാസിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

 


കോട്ടയം: ഏറ്റുമാനൂർ ബൈപ്പാസിൽ വീണ്ടും വാഹനാപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരപരിക്ക്. പട്ടിത്താനം - മണർകാട് ബൈപ്പാസ് റോഡിൽ കിഴക്കേനട ബൈപാസ് ജംഗ്ഷനിൽ ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

         അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്ന് മുൻഭാഗം വേർപെട്ടുപോയി. എറണാകുളം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന സ്ത്രീകളടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് കാര്യമായ പരിക്കില്ല. സ്കൂട്ടർ യാത്രികൻ കിഴക്കേനട ബൈപ്പാസ് ജംഗ്ഷനിലെ റോഡ് ചുറ്റി യാത്ര ചെയ്യുമ്പോഴാണ് അപകടം

Post a Comment

Previous Post Next Post