കുന്നംകുളം തെക്കേപുറത്ത് സ്കൂട്ടർ മറിഞ്ഞ് ചാവക്കാട് സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

 


 തൃശ്ശൂർ കുന്നംകുളം: റോഡിൽ ഓയിൽ ചേർന്നതിനെ തുടർന്ന് തെന്നിവീണ സ്കൂട്ടർ യാത്രകരായ ദമ്പതികൾക്ക് പരിക്കേറ്റു. ചാവക്കാട് തൊട്ടാപ്പു സ്വദേശികളായ അറക്കൽ വീട്ടിൽ 44 വയസ്സുള്ള അബ്സർ, ഭാര്യ 39 വയസ്സുള്ള ഷഹീറ എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് നാലുമണിയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്നും വടക്കേക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ തെക്കേപ്പുറം മോട്ടോർ പുരയ്ക്ക് സമീപത്തെ തിരിവിൽ മറ്റൊരു വാഹനത്തിൽ നിന്നും ചോർന്ന ഓയിലിൽ തെന്നി റോഡിൽ വീഴുകയായിരുന്നു. റോഡിൽ വീണ ഇരുവർക്കും കാലിനുൾപ്പെടെ പരിക്കേറ്റു.പരിക്കേറ്റ ഇരുവരെയും കുന്നംകുളം പരസ്പര സഹായി സമിതി ആംബുലൻസ് പ്രവർത്തകർ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post