ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം, രണ്ട് പേർക്ക് ഗുരുതര പരിക്ക്തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുഡ്സ് കാരിയറിൽ ഉണ്ടായിരുന്ന പാലക്കാട് ആലത്തൂർ സ്വദേശികളായ ഷാഹുൽ ഹമീദ് (45), ജോസഫ് ജോർജ് (58) എന്നിവർക്കാണ് പരിക്കേറ്റത്.

വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ടിപ്പറും തൈക്കാട് ഭാഗത്തേക്ക് പോയ വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

അതിനിടെ തെങ്കാശിക്കു പോകുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ബസും എതിരെ വന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. കഴിഞ്ഞ ദിവസം തെന്മല മൃഗസംരക്ഷണ ചെക്ക് പോസ്റ്റിനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും ആളപായമില്ല. അപകടത്തെ തുടർന്നു തിരുമംഗലം ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി സ്തംഭിച്ചു. പൊലീസെത്തിയാണ് ഗതാഗതകുരുക്കഴിച്ചത്.

Post a Comment

Previous Post Next Post