ടയര്‍ പൊട്ടി നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; നാലു പേര്‍ക്ക് പരിക്ക്

 


പത്തനംതിട്ട: ടയര്‍ പൊട്ടി നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. പെരിങ്ങമലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക്ട പന്ത്രണ്ടോടെയാണ് സംഭവം. പെരിങ്ങമല സ്വദേശികളായ അല്‍ അമീന്‍ (20), മുബാറക് (16), ഷാനു (20), അപ്പു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപ്പുവിന്റെ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വാഹനമെടുത്ത് വീട്ടിലേക്ക് പോകുകുകയായിരുന്നു ഇവര്‍.


        പെരിങ്ങമല റേഷന്‍ കടയ്ക്ക് സമീപത്തെ വളവിൽ വച്ച് കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ കാര്‍, റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സാരമായി പരിക്കേറ്റ അല്‍ അമീനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post