കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണു മരിച്ചുതൃശ്ശൂർ  എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാകില്ലത്ത് അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ പെരിങ്ങോട്ടുകര കരുവാങ്കുളത്തുള്ള ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് സംഭവം. ആട്ടിൻകുട്ടി കിണറ്റിൽ വീണതിനെതുടർന്ന് കിണറ്റിൽ ഇറങ്ങിയതായിരുന്നു റഷീദ്, കിണറ്റിൽ പ്രാണവായു ഇല്ലാത്തത് മൂലം റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു, ഫയർ ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post