കാറില്‍ ഇരുന്നുറങ്ങിയ യുവാവ്‌ മരിച്ചനിലയില്‍ചെറുതോണി: കാറില്‍ ഇരുന്നുറങ്ങിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാമറ്റം തടത്തില്‍ ബിനോയി അഗസ്‌റ്റി(45)നെയാണ്‌ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി താന്നിക്കണ്ടത്ത്‌ വാടകയ്‌ക്കു കുടുംബമായി താമസിക്കുകയായിരുന്നു ബിനോയി. ഇന്നലെ രാവിലെ കാറുമായി പുറത്തുപോയ ബിനോയി ഉച്ചയ്‌ക്കു രണ്ടോടെ വീട്ടിലെത്തിയെങ്കിലും വൈകിട്ട്‌ 5.30 ആയിട്ടും കാറില്‍നിന്നു പുറത്തിറങ്ങിയില്ല. സംശയം തോന്നിയ വീട്ടുകാര്‍ മുട്ടിവിളിച്ചിട്ടും കാര്‍ തുറന്നില്ല. തുടര്‍ന്ന്‌ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പ്രവീണ. മക്കള്‍: റയാന്‍, ആന്റണി. സംസ്‌കാരം പിന്നീട്‌.

Post a Comment

Previous Post Next Post