കോഴിക്കോട് നാദാപുരത്ത് പിക്കപ്പ് വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നാദാപുരം കക്കംവെള്ളി സ്വദേശി മഹമൂദ് മേക്കിലേരി (55) ആണ് മരിച്ചത്.,
ഒരാഴ്ച മുമ്പ് കക്കംവെള്ളിയിലെ വീടിന് മുൻവശത്തെ സംസ്ഥാന പാതയിൽ പിക്കപ്പ് വാൻ ഇടിച്ചതിനെ തുടർന്ന് കോഴിക്കോട് ബേബി ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു.
ഇന്നലെ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും
മരണപ്പെടുകയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: ഖൈസ്, ഹിഷാം, ഫൈറൂസ്, റഫിയ. സഹോദരങ്ങൾ :
സലാം (സബ് ഇൻസ്പെക്ടർ), നബീസു.