മലപ്പുറം പരപ്പനങ്ങാടി: കൊടപ്പാളിയിൽ നിയന്ത്രണം വിട്ട കാർ ഫ്രൂട്സ് കടയിലേക്ക് ഇടിച്ചുകയറി. ഈ സമയം ഇതുവഴി കടന്നുപോവുകയായികുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചാണ് കാർ ഫ്രൂട്സ് കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മുസ്ലിയാരകത്ത് റഫീഖ്(36)പരിക്കേറ്റു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
.പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു കാർ.
ബൈക്ക് ചെട്ടിപ്പടിഭാഗത്തേക്ക് പോവുകയായിരുന്നു. ഇന്ന് വൈകീട്ട് 6.15 ഓടെയാണ് അപകടം സംഭവിച്ചത്.
