കുമ്പളയിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ചു; കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടുകാസർകോട് : ദേശീയപാത കുമ്പള പാലത്തിനു സമീപം കർണാടക ആർടിസി ബസും കാറും കൂട്ടിയിടിച്ചു. കാർ ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു.


അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മഞ്ചേശ്വരം സ്വദേശി ഷമീർ ആണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാറിൻ്റെ മുൻഭാഗത്തെ വീലുകൾ ബസ് ഇടിച്ചു തകർന്നു.


വെള്ളിയാഴ്ച‌ വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. കാസർകോട് നിന്നും മഞ്ചേശ്വരത്ത് പോവുകയായിരുന്ന ഷമീർ സഞ്ചരിച്ച ടാറ്റാ നെക്സ‌ൺ കാറും മംഗളൂരുവിൽ നിന്ന് വരികയായിരുന്നു കർണാടക ആർടിസി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. 10 മീറ്ററോളം ദൂരം കാറിനെ വലിച്ചിഴച്ചുകൊണ്ടുപോയി. ദേശീയപാത വികസനയുമായി ബന്ധപ്പെട്ട് റോഡിലെ വാഹനങ്ങളുടെ ഗതി നിയന്ത്രണത്തിൽ വരുത്തിയ മാറ്റമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

Previous Post Next Post