കുളിക്കാനിറങ്ങിയ മാഹി ദന്തൽ കോളേജ് വിദ്യാർത്ഥി കുറ്റ്യാടി പുഴയിൽ മുങ്ങി മരിച്ചു

 


മാഹി : കൂട്ടുകാരോടൊപ്പം എത്തി കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറ്റ്യാടി പെരുവണ്ണാമൂഴി ചവറമ്പൊയിൽ, പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത് .

ഇന്ന് വൈകുന്നേരം 5 .30 ഓടെയായിരുന്നു അപകടം. മാഹി ദന്തൽ കോളേജ് വിദ്യാർത്ഥിയാണ് മരിച്ചത്. പോണ്ടിച്ചേരിയിൽ നിന്നും അഞ്ച് വിദ്യാർത്ഥി സുഹൃത്തുക്കൾ ഒരുമിച്ച് എത്തിയയായിരുന്നു. ഇവരിൽ ഒരാളാണ് മരിച്ചത്.

Post a Comment

Previous Post Next Post