വയോധികനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തികോട്ടയം: വയോധികനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുംകുന്നം മാനങ്ങാടി പാറതെക്കേത്തിൽ പി.ഡി. കുട്ടപ്പനെ (64) ആണ് വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

        വെള്ളിയാഴ്ച്ച രാവിലെ എട്ടോടെ നെടുംകുന്നം പഞ്ചായത്ത് ചിറയിൽ വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കറുകച്ചാൽ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

Post a Comment

Previous Post Next Post