ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശിയായ മതപണ്ഡിതന്‍ മരണപെട്ടു

 
കോഴിക്കോട്  താമരശ്ശേരി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മതപണ്ഡിതന്‍ മരിച്ചു. താമരശ്ശേരി തേക്കും തോട്ടം മൈലാടി പാറ അബ്ബാസ് സഖാഫി(57) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം കുന്ദമംഗലം ചൂലാംവയലില്‍

 ആയിരുന്നു അപകടം. 

ബൈക്ക് യാത്രക്കിടെ തലകറക്കം അനുഭവപ്പെടുകയും നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയുമായിരുന്നു. കോഴിക്കോട് മുഖദാര്‍ സ്വദേശിയായ അബ്ബാസ് സഖാഫി ഏതാനും വര്‍ഷമായി തേക്കുംതോട്ടത്തിലാണ് താമസം. ദീര്‍ഘകാലം ലക്ഷദ്വീപിലായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: അഹമ്മദ് കബീര്‍, ഫാത്വിമ ഹുദ. സഹോദരങ്ങള്‍: ആലിക്കോയ, ഹസ്സന്‍കോയ, ബഷീര്‍, ഇസ്മായില്‍, റാസി, നൂഹ്, ഫാസില, ജമീല. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 7.30 ന് തേക്കുംതോട്ടം ജുമാ മസ്ജിദില്‍.

Post a Comment

Previous Post Next Post