വിദ്യാർഥി നീന്തൽക്കുളത്തിൽ കുഴഞ്ഞുവീണ്‌ മരിച്ചുതിരുവനന്തപുരം  പാറശ്ശാല: കുലശേഖരം തൃപ്പരപ്പിൽ എത്തിയ വിദ്യാർഥി വെള്ളച്ചാട്ടത്തിനടുത്തുള്ള നീന്തൽക്കുളത്തിൽ കുഴഞ്ഞുവീണ്‌ മരിച്ചു. തെങ്കാശി ഗിരിവലം വന്തനല്ലൂർ സ്വദേശി സമുദ്ര പാണ്ടിയന്റെ മകൻ അയ്യപ്പൻ (17) ആണ് മരിച്ചത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞുനിൽക്കുന്ന അയ്യപ്പൻ സുഹൃത്തുക്കളായ വിദ്യാർഥികൾക്കൊപ്പമാണ് തൃപ്പരപ്പിൽ എത്തിയത്. അരുവിയിൽ കുളിച്ചശേഷം സമീപത്തുള്ള നീന്തൽക്കുളത്തിൽ കുളിക്കുമ്പോൾ കുളത്തിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു. കുലശേഖരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടർമാർ നേരത്തെ മരിച്ചതായി സ്ഥിരീകരിച്ചു. അരുമന പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post