വണ്ണപ്പുറത്ത് തടി കയറ്റിയ ലോറിയും കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്ഇടുക്കി  വണ്ണപ്പുറം ചീങ്കൽ സിറ്റിയിൽ നിറുത്തിയിട്ടിരുന്ന തടി ലോറിയിൽ കാറും പിന്നാലെയെത്തിയ സ്കൂട്ടർ കാറിലുമിടിച്ച് മൂന്ന് പേർക്ക് പരിക്ക്.


സ്കൂട്ടർ യാത്രക്കാരൻ ബ്ലാത്തിക്കവല സ്വദേശി വിലങ്ങുപാറയിൽ ജോസ് ആഗസ്റ്റ്യൻ, ലോഡിങ് തൊഴിലാളി ഷിജു തൊട്ടിയിൽ, തടി ലോറി ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി മണിക്കൽ അലിയാർ എന്നിവർക്കാണ് പരിക്കേറ്റത്.


വെണ്മണി ഭാഗത്തു നിന്ന് വന്ന കാറും വണ്ണപ്പുറം ഭാഗത്തു നിന്ന് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഭാഗത്ത് ലോറിയിൽ ക്രെയിൻ ഉപയോഗിച്ച് തടി കയറ്റുന്നുണ്ടായിരുന്നു. ഈ ലോറിയെ മറി കടക്കാൻ കാർ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എതിരെ വരികയായിരുന്ന സ്കൂട്ടറിൽ തട്ടാതിരിക്കാൻ കാർ വെട്ടിച്ചു. ഈ സമയം കാർ തടി ലോറിയിലേയ്ക്ക് ഇടിച്ചു കയറി. ഇതിനിടെ സ്കൂ‌ട്ടർ കാറിലും ഇടിച്ചു.

ലോറിക്ക് അരികിൽ നിന്ന ഡ്രൈവറുടെയും തടികയറ്റിക്കൊണ്ടിരുന്ന തൊഴിലാളിയുടെയും ദേഹത്ത് കാർ തട്ടി. സ്കൂട്ടർ ഡ്രൈവർക്കും പരിക്കേറ്റു.


പരിക്കേറ്റവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


യാതൊരു മുൻകരുതലും സ്വീകരിക്കാതെ റോഡിൽ ഇട്ട് തടി കയറ്റിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post