ബീഹാറിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം.. മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർ മരിച്ചുകാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർ മരിച്ചു. ഇന്ന് പുലർച്ചയാണ് ബീഹാറിലെ ഖഗരിയയിൽ അപകടമുണ്ടായത്. അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post