കുമ്പളയില്‍ വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണതായി വിവരം തിരച്ചിൽ തുടരുന്നു

 


കാസർകോട്  കുമ്പളയില്‍ വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണതായി പൊലീസിന് വിവരം ലഭിച്ചു. ഇതേ ട്രെയിനില്‍ നിന്നാണ് വാതില്‍പടിയില്‍ നില്‍ക്കവേ വിദ്യാര്‍ഥി തെറിച്ചു പുറത്തേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. കാസര്‍കോടിനും കുമ്പളയ്ക്കും ഇടയിലാണ് വീണതെന്നാണ് വിവരം. ഇതേ തുടര്‍ന്ന് റെയില്‍വേ പൊലീസും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്. തലശേരി സ്വദേശിയായ 19 കാരനാണ് വീണതെന്നാണ് വിവരം.

Post a Comment

Previous Post Next Post