ഇരിങ്ങാലക്കുട: സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. അവിട്ടത്തൂര്‍ പൊതുമ്ബുചിറക്കു സമീപം താമസിക്കുന്ന കടുകപറമ്ബില്‍ വീട്ടില്‍ ബാലകൃഷ്ണന്‍(60) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടോടെ ഠാണാ- ചാലക്കുടി റൂട്ടില്‍ മാര്‍ക്കറ്റ് ലിങ്ക് റോഡിനു സമീപമാണ് അപകടം.
സ്വകാര്യ ബസ് ബാലകൃഷ്ണനെ ഇടിക്കുകയും ബസിന്‍റെ പിന്‍ചക്രങ്ങള്‍ ബാലകൃഷ്ണന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപമുള്ള സിംപിള്‍ ഹോട്ടലിലെ ജീവനക്കാരനാണ്.
ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്ബോഴാണ് അപകടം സംഭവിച്ചത്. ഒരാഴ്ച മുമ്ബാണ് അവിട്ടത്തൂരില്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസമാക്കിയത്. അതിനുമുമ്ബ് ഇരിങ്ങാലക്കുട ആസാദ് റോഡിലായിരുന്നു താമസം.
ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ട നടപടികള്‍ക്കു ശേഷം സംസ്‌കാരം ഇന്നു നടക്കും. ഭാര്യ: സുമല, മക്കള്‍: അജിത്ത്, വിജിത്ത്. മരുമകള്‍: ശ്രുതി
