ഓടിക്കൊണ്ടിരുന്ന ജീപ്പ്‌ കത്തിനശിച്ചു




വാഗമണ്‍: വാഗമണ്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പ്‌ കത്തിനശിച്ചു. ഇന്നലെ വൈകിട്ട്‌ ആറു മണിയോടെ വഴിക്കടവ്‌ ചെക്ക്‌ പോസ്‌റ്റിനു സമീപമാണ്‌ അപകടമുണ്ടായത്‌.

തീക്കോയിയില്‍ നിന്നു വാഗമണിലേക്കു സഞ്ചരിക്കുകയായിരുന്ന ജീപ്പ്‌ കയറ്റം കയറുന്നതിനിടെ പിന്‍ഭാഗത്ത്‌ തീ പിടിക്കുകയായിരുന്നു. 

പിന്നിലുണ്ടായിരുന്ന വാഹന യാത്രക്കാരാണ്‌ ആദ്യം സംഭവം കണ്ടത്‌. തുടര്‍ന്ന്‌ ജീപ്പിലെ യാത്രക്കാര്‍ വാഹനം നിര്‍ത്തി ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. സ്വകാര്യ കുടിവെള്ള വിതരണ വാഹനമെത്തിയാണ്‌ തീ അണച്ചത്‌. എലപ്പാറ സ്വദേശികളായ സ്‌റ്റാലിന്‍, ഡാനിയല്‍, പ്രശാന്ത്‌, സജിമോന്‍ എന്നിവരാണ്‌ വാഹനത്തിലുണ്ടായിരുന്നത്‌.

Post a Comment

Previous Post Next Post