തൃശ്ശൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രികൻ മരിച്ചു

 


തൃശ്ശൂർ ചാവക്കാട്: അകലാട് ചൊവ്വാഴ്ച്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രികനായ മധ്യവയസ്ക‌ൻ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി മനക്കുളങ്ങര പറമ്പിൽ നവാസ് (52) ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് സ്‌കൂളിന് സമീപം നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകീട്ട് 4.45 ഓടെയാണ് അപകടം.


അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ നവാസിനെ അകലാട് മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്‌ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മരണം സംഭവിക്കുകയായിരുന്നു.


നവാസിന്റെ കൂടെ ഭാര്യയും മകനും മകൻ്റെ സുഹൃത്തുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിൻ്റെ ബാക്ക് സീറ്റിലാണ് നവാസ് ഇരുന്നിരുന്നത്. മറ്റുള്ളവർ സാരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post