വാട്ടര്‍ ടാങ്കിനു മുകളില്‍നിന്നു വീണ് യുവതിക്ക് ഗുരുതര പരിക്ക്ചെങ്ങന്നൂര്‍: നൂറ്റവന്‍പാറയിലെ വാട്ടര്‍ ടാങ്കിനു മുകളില്‍നിന്നു വീണ യുവതിക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദനന്‍റെ മകള്‍ പൂജ (19) യ്ക്കാണ് പരിക്കേറ്റത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൂജയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം നൂറ്റവന്‍പാറ കാണുന്നതിനായി സുഹൃത്തുകള്‍ക്കൊപ്പം എത്തിയ യുവതി ടാങ്കിന് മുകളില്‍ നിന്നു പാറയ്ക്ക് മുകളിലേക്ക് തലയടിച്ച്‌ വീഴുകയായിരുന്നു. 


ഇതിനിടെ, നൂറ്റവന്‍പാറയില്‍ അപകടം കാത്തിരിക്കുന്നതായും സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ലെന്നും പരാതി ഉയർന്നു. ചെങ്ങന്നൂര്‍ നഗരത്തിന് സമീപമുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് നൂറ്റവന്‍പാറ. പാറയുടെ മുകളില്‍ സന്ദര്‍ശകര്‍ക്കായി സുരക്ഷിതമായ പ്രത്യേക സ്ഥലം ക്രമീകരിക്കണമെന്ന ആവശ്യമുയർന്നിട്ടു നാളേറെയായെങ്കിലും നടപടിയെന്നുമായിട്ടില്ല.

Post a Comment

Previous Post Next Post