ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ യുവാവിന് പരിക്ക്

 


കൊല്ലം കുളത്തുപ്പുഴ: മലയോര ഹൈവേയില്‍, കുളത്തൂപ്പുഴ, മടത്തറ പാതയില്‍ ,മൈലമ്മൂട്ടില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ യുവാവിന് പരിക്ക്.

നെടുമങ്ങാട്, അയണിമൂട് കച്ചേരി ജംഗ്ഷനില്‍ ആർ.ആർ ഹൗസില്‍ മുഹമ്മദ് റംസീൻ (30), ഭാരതീപുരം ഉജിത് വിലാസത്തില്‍ ഉജിത് (25) എന്നിവർ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഉജിത് സഞ്ചരിച്ച ബൈക്ക് രണ്ടായി പൊട്ടിപ്പിളർന്നു.

സാരമായി പരിക്കേറ്റ റംസീനെ കുളത്തുപ്പുഴ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തിരക്കേറിയ മലയോര ഹൈവേയില്‍ രണ്ടാഴ്ചക്കുള്ളില്‍ നാലാമത്തെ അപകടമാണ് നടക്കുന്നത്.

Post a Comment

Previous Post Next Post