തെരുവ്നായുടെ കടിയേറ്റ നിലയിൽ കണ്ടെത്തിയയാൾ മരിച്ചു

 


അടൂർ: നായുടെ കടിയേറ്റ നിലയിൽ റോഡരികിൽ കണ്ടയാൾ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി ടൈറ്റസ് (52)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.


അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം റോഡരികിൽ അവശനിലയിൽ കിടക്കുകയായിരുന്നു ടൈറ്റസ്. ഇടത് ചെവി നായ കടിച്ച് മുറിച്ച നിലയിലായിരുന്നു. മുതുകിലും സാരമായ പരിക്കേറ്റ ഇദ്ദേഹം അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Post a Comment

Previous Post Next Post