കാവേരി നദിയിൽ കുളിക്കാനിറങ്ങി, 5 എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങി മരിച്ചു,

 


കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 എൻജിനീയറിങ് കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ബെംഗളൂരു കനക്പുര മേക്കെദാട്ടു അണക്കെട്ടിന് സമീപം ആയിരുന്നു അപകടം. മരിച്ചവരിൽ 3 പേർ പെൺകുട്ടികളാണ്. ഹർഷിത, വർഷ, സ്നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

Post a Comment

Previous Post Next Post