കരിമ്പുഴ തൊട്ടരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ; 5 പേർക്ക് പരിക്ക്


 മണ്ണാർക്കാട്  കരിമ്പുഴ : തോട്ടര ഹിന കല്യാണമണ്ഡപത്തിന് സമീപം രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ കെ ജി മുരളീധരനും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഉടൻ തന്നെ 5 പേരെയും വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മുരളീധരനെയും ഭാര്യയെയും പെരിന്തൽമണ്ണ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.


Post a Comment

Previous Post Next Post